ചൗക്കീദാറും ഭായിയോംസും ബഹനോംസും ചേർന്ന് കള്ളവോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും മുക്കി ഹേ....

ചൗക്കീദാറും ഭായിയോംസും ബഹനോംസും ചേർന്ന് കള്ളവോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും മുക്കി ഹേ....
Aug 7, 2025 04:53 PM | By PointViews Editr

ന്യൂഡൽഹി: വോട്ട് മോഷ്ടിച്ച് ചൗക്കീ ദാർ. കൂട്ടിന് ഇലക്ഷൻ കമ്മിഷനും. ആഹാ മേരാ ഭാരത് മഹാൻ.. ഒരു നിയോജക മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാരുള്ള രാജ്യമെന്ന് ഇനി ഇന്ത്യയെ ആക്ഷേപിച്ചാൽ പ്രതിഷേധിക്കാൻ പോലും കഴിയാത്ത സ്ഥിതിയിൽ.

1)കർണാടകയിലും യുപിയിലും മാറി മാറി നാല് വോട്ടുള്ള ഒറ്റ പേരുകൾ, 4 സംസ്ഥാനങ്ങളിൽ ഒരേ പേരിൽ ഒരേ ചിത്രം വച്ച് പല അഡ്രസിൽ പേരുള്ളവർ

2)അച്ഛന്റെ പേര് hshashslsuwnwl എന്നും hsgylrmdhsmskdb എന്നുമൊക്കെ ഉള്ള വ്യാജന്മാർ

3)ഒറ്റ മുറി വീടിൻ്റെ അഡ്രസ്സിൽ 80 വോട്ടർമാർ

4)ഫോട്ടോയില്ലാത്ത വോട്ടർമാർ വരെ ലക്ഷങ്ങൾ.

5) 70 വയസുള്ള കന്നി വോട്ടർമാർ!

നിയമസഭയിലെ ഒരു നിയോജക മണ്ഡലം മാത്രം എടുത്തപ്പോൾ പോലും 100,250 കള്ളന്മാർ. അവിടെ ബി ജെ പി ജയിച്ചത് 1 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ.....

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തെളിവുകൾ നിരത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നതോടെ ഇന്ത്യൻ രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക്. നാണവും മാനവുമില്ലാത്ത ബിജെപിക്കാർ രാഹുലിനെ ആക്ഷേപിച്ചും അസഭ്യം വിളിച്ചും തങ്ങളുടെ സനാതനധർമം പ്രകടിപ്പിക്കുന്ന തിരക്കിലായി. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.

'മഹാരാഷ്ട്ര 5 വർഷം കൊണ്ട് ചേർത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേർന്നു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തിയതികൾ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വേണ്ടിയാണ് അവ നശിപ്പിച്ചത്‌. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ ഒരുകോടി പുതിയ വോട്ടർമാർ ചേർക്കപ്പെട്ടു. ആറുമാസം കൃത്യമായ പരിശോധന നടത്തി. ഇലക്ട്രോണിക് ഡേറ്റ ലഭിച്ചാൽ 30 സെക്കൻഡ് കൊണ്ട് തീരേണ്ട ജോലി ആറുമാസമെടുത്തു. ഇലക്ട്രോണിക് ഡേറ്റ കമ്മീഷൻ നൽകിയില്ല. നൽകിയ ഡേറ്റ ഇലക്ട്രോണിക് റീഡിന് കഴിയാത്തവയായിരുന്നു.'-രാഹുൽ ഗാന്ധി പറഞ്ഞു.


തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ട്‌ടിക്കുന്നുവെന്ന് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് പഠിക്കാൻ ടീമിനെ വെച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്റ്റ് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചു. കർണാടകയിൽ പ്രതീക്ഷിച്ചത് 16 സീറ്റുകൾ. കിട്ടിയത് 9 സീറ്റുകൾ. നഷ്ട‌മായ ഒരു ലോക്‌സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റിനെക്കുറിച്ച് പഠിച്ചു. മഹാദേവ് പുര നിയമസഭാ മണ്ഡലം.അവിടെ ലോക്സ‌ഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 32,707 ആയിരുന്നു. ഈ മണ്ഡലത്തിൽ 1,14,046 വോട്ട് ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. ഒറ്റ നിയമസഭാ മണ്ഡലത്തിൻ്റെ ബലത്തിലാണ് ആ ലോക്സഭാ സീറ്റ് ബിജെപി പിടിച്ചത്. 1,00250 വോട്ട് അവർ മോഷ്‌ടിച്ചു. ഒരു വോട്ടറുടെ പേര് നാല് ബൂത്തുകളിൽ ഉണ്ട്. ഇങ്ങനെ നിരവധി വോട്ടർമാരാണുളളത്. ഒരാൾ പല സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലുണ്ട്. വ്യാജ വിലാസങ്ങൾ 40,000 മുകളിലാണ്. പലരുടെയും അച്ഛൻ്റെ പേര് അക്ഷരങ്ങൾ മാത്രം. പല വീട്ടുനമ്പറുകളും പൂജ്യം. ഒരേ വിലാസത്തിൽ എൺപത് വോട്ടർമാർ. തിരിച്ചറിയൽ ഫോട്ടോകളില്ലാത്ത 4132 വോട്ടർമാർ. 33,692 വോട്ടർമാർ ഫോം 6 ദുരുപയോഗം ചെയ്‌തു. ആദ്യമായി വോട്ട് ചെയ്യുന്നവർ നൽകുന്ന ഫോം ആണിത്. 70 വയസുള്ള സ്ത്രീ വരെ ഈ ഫോം നൽകി. ഈ സ്ത്രീ രണ്ടിടങ്ങളിൽ വോട്ടുചെയ്‌. ഒരുലക്ഷത്തിലധികം വോട്ടുകൾ ഇത്തരത്തിൽ

പല മാർഗങ്ങളിലൂടെ മോഷ്‌ടിച്ചു. '-രാഹുൽ

ഗാന്ധി പറഞ്ഞു.

ഹരിയാനയിലും അട്ടിമറിയുണ്ടായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'ഒരുലക്ഷം വ്യാ വോട്ടർമാരാണ് ഉണ്ടായത്. ഭരണഘടനയ്ക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകൾ ജയിച്ചത് 33,000 വോട്ടുകളിൽ താഴെ ഭൂരിപക്ഷത്തിലാണ്. മോദിക്ക് അധികാരത്തിൽ എത്താൻ 25 സീറ്റുകളിലേ അട്ടിമറി വേണ്ടിവന്നുളളൂ. ഇതുകൊണ്ടാണ് കമ്മിഷൻ ഡിജിറ്റൽ വോട്ടർ റോൾ തരാത്തത്. ഇലക്ട്രോണിക് വോട്ടർ കണക്കുകളും സിസിടിവി ദൃശ്യങ്ങളും കമ്മീഷൻ തരുന്നില്ലെങ്കിൽ അതിൻ്റെ അർത്ഥം അവരും ഈ കൊള്ളയിൽ പങ്കാളികളാണെന്ന്.'- രാഹുൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് താൻ പറയുന്നത് സത്യമാണെന്ന് അറിയാമെന്നും അവർ തനിക്കെതിരെ നടപടിയെടുക്കില്ലെന്നും രാഹുൽ പറഞ്ഞു.

Chowkidar, Bhayoms and Bahonoms have joined hands to poll fake votes and sink the elections and democracy....

Related Stories
ബിരിയാണി വില കുതിക്കുന്നു. ഇറച്ചിയും പച്ചക്കറികളും മത്സരത്തിലാണ്. ന്നാൽ തള്ളിക്കോളൂ -  ഭാരതം: ബിരിയാണിയുടെ ഫ. കേരളം: ഖരത്തിൻ്റ ഗ

Aug 7, 2025 11:50 AM

ബിരിയാണി വില കുതിക്കുന്നു. ഇറച്ചിയും പച്ചക്കറികളും മത്സരത്തിലാണ്. ന്നാൽ തള്ളിക്കോളൂ - ഭാരതം: ബിരിയാണിയുടെ ഫ. കേരളം: ഖരത്തിൻ്റ ഗ

ബിരിയാണി വില കുതിക്കുന്നു. ഇറച്ചിയും പച്ചക്കറികളും മത്സരത്തിലാണ്. ന്നാൽ തള്ളിക്കോളൂ - ഭാരതം: ബിരിയാണിയുടെ ഫ. കേരളം: ഖരത്തിൻ്റ...

Read More >>
പാലിയേക്കര ടോൾ കൊള്ളക്ക് 4 ആഴ്ച സ്റ്റേ

Aug 6, 2025 01:57 PM

പാലിയേക്കര ടോൾ കൊള്ളക്ക് 4 ആഴ്ച സ്റ്റേ

പാലിയേക്കര ടോൾ കൊള്ളക്ക് 4 ആഴ്ച...

Read More >>
ആർ.വി. ബാബുവിൻ്റെ ഹിന്ദുത്വ നില നിൽക്കണമെങ്കിൽ കൂട്ടബലാൽസംഗം വേണമെന്നോ?  മാർ പാംപ്ലാനി വച്ച വെള്ളം ആര് വാങ്ങും? പാംപ്ലാനിയോ? അതോ ആർ.വി. ബാബുവോ?

Aug 4, 2025 08:51 AM

ആർ.വി. ബാബുവിൻ്റെ ഹിന്ദുത്വ നില നിൽക്കണമെങ്കിൽ കൂട്ടബലാൽസംഗം വേണമെന്നോ? മാർ പാംപ്ലാനി വച്ച വെള്ളം ആര് വാങ്ങും? പാംപ്ലാനിയോ? അതോ ആർ.വി. ബാബുവോ?

ആർ.വി. ബാബുവിൻ്റെ ഹിന്ദുത്വ നില നിൽക്കണമെങ്കിൽ കൂട്ടബലാൽസംഗം വേണമെന്നോ? മാർ പാംപ്ലാനി വച്ച വെള്ളം ആര് വാങ്ങും? പാംപ്ലാനിയോ? അതോ ആർ.വി....

Read More >>
നിങ്ങളറിഞ്ഞോ?പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് നിയമത്തെ കുറിച്ച്? ആദ്യ അറസ്റ്റ് കണ്ണൂരിലെ മുഴക്കുന്നിൽ

Aug 1, 2025 08:21 PM

നിങ്ങളറിഞ്ഞോ?പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് നിയമത്തെ കുറിച്ച്? ആദ്യ അറസ്റ്റ് കണ്ണൂരിലെ മുഴക്കുന്നിൽ

നിങ്ങളറിഞ്ഞോ?പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് നിയമത്തെ കുറിച്ച്? ആദ്യ അറസ്റ്റ്...

Read More >>
വത്സൻ ചെറുവളത്ത്  അനുസ്മരണം നടത്തി

Aug 1, 2025 06:32 AM

വത്സൻ ചെറുവളത്ത് അനുസ്മരണം നടത്തി

വത്സൻ ചെറുവളത്ത് അനുസ്മരണം...

Read More >>
ഛത്തീസ്ഗഡ് സംഭവം: യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

Jul 31, 2025 10:23 PM

ഛത്തീസ്ഗഡ് സംഭവം: യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

ഛത്തീസ്ഗഡ് സംഭവം: യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം...

Read More >>
Top Stories